വിദ്യാലയങ്ങൾ സെപ്തംബര്‍ ഒന്നു മുതല്‍ തുറന്നേക്കും.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്തംബര്‍ ഒന്നു മുതല്‍ തുറന്നേക്കുമെന്നും, ഇതിനായുള്ള മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ ആഗസ്റ്റ് അവസാനം പുറത്തിറക്കുമെന്നും റിപ്പോർട്ട്. സെപ്തംബർ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ എപ്പോള്‍ തുറക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും. 10,11,12 ക്ലാസുകളായിരിക്കും ആദ്യം ആരംഭിക്കുക. തുടർന്ന് 6 മുതൽ 9 രെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല. രാവിലെ 8 മുതൽ 11വരെയും ഉച്ചക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളായി ക്ലാസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് കുട്ടികള്‍ തമ്മില്‍ ആറടി അകലത്തില്‍ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. മോര്‍ണിങ് അസംബ്ലി, സ്‌പോര്‍ട്‌സ് പീരീഡ്, കായിക മത്സരങ്ങള്‍ എന്നിവ ആദ്യഘട്ടത്തില്‍ അനുവദിച്ചേക്കില്ല. ഇടവേള ആയി ലഭിക്കുന്ന ഒരു മണിക്കൂര്‍ സ്‌കൂള്‍ സാനിറ്റൈസ് ചെയ്യാന്‍ അനുവദിക്കും. അധ്യാപക, അനധ്യാപക ജീവനക്കാരില്‍ 33 ശതമാനം മാത്രമാകും ഒരു സമയം സ്‌കൂളില്‍ അനുവദിക്കുക. സെപ്തംബർ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം .