രാഹുല്‍ ഗാന്ധിക്ക് കൊവിഡ്
ഡല്‍ഹി : കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
നിലവില്‍ ഡല്‍ഹിയിലെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം. കൊവിഡ് അതി രൂക്ഷമായി രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ ബംഗാളിലുള്‍പ്പെടെ നടത്താനിരുന്ന റാലികള്‍ രാഹുല്‍ റദ്ദാക്കിയിരുന്നു.
അതെ സമയം കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 88 വയസുള്ള അദ്ദേഹം പനിയെ തുടര്‍ന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഡല്‍ഹി -എയിംസില്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്.