കര്‍ണാടകയില്‍ കര്‍ഫ്യൂ തുടങ്ങി; മെയ് 12 വരെ കടുത്ത നിയന്ത്രണങ്ങള്‍, പൊതുഗതാഗതം ഇല്ല
ബെംഗളൂരു: കര്‍ണാടകത്തില്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ നിലവില്‍ വന്നു. രണ്ടാഴ്ചത്തെ കര്‍ഫ്യൂ ആണ് സംസ്ഥാനത്ത് നിലവില്‍ വന്നത്. മെയ് 12 വരെ ആണ് കടുത്ത നിയന്ത്രണങ്ങള്‍.
അവശ്യ സര്‍വീസുകളും കടകളും രാവിലെ 6 മണി മുതല്‍ 10 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. പൊതുഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പറഞ്ഞു. നിര്‍മാണ, കാര്‍ഷിക മേഖലയില്‍ മാത്രമാണു ഇളവുള്ളത്.
കോവിഡ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്ന ബെംഗളൂരുവില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്.
കര്‍ണാടകയില്‍ ഇന്നലെ 31,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 180 പേര്‍ മരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 14,00,775 ആയി