കേരളത്തിൽ വീണ്ടും കോവിഡ് മരണം.

നിരീക്ഷണത്തിലിരുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മൃതുദേഹമാണ് കണ്ടത്.
ഇടുക്കി ശാന്തന്‍പാറയിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ പേത്തൊട്ടി സ്വദേശി പാണ്ഡ്യനെ മരിച്ച നിലയിലാണ് കാണുന്നത്. തമിഴ്നാട്ടിൽ നിന്നും എത്തിയ പാണ്ട്യൻ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 28നാണ് പാണ്ഡ്യന്‍ നാട്ടിലെത്തുന്നത്. പാസ് എടുക്കാതെ പച്ചക്കറി വണ്ടിയിലാണ് എത്തിയത്. അതുകൊണ്ടുതന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്താന്‍ വൈകി. തുടര്‍ന്ന് 14 ദിവസം നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് കടുത്ത ചുമ ഉള്‍പ്പെടെ ശാരീരിക അവശത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് സ്രവം പരിശോധനക്ക് അയച്ചു. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്.