CovidLatest NewsUncategorizedWorld
കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ച് മരിച്ച ഏകദേശം 750 മൃതദേഹങ്ങൾ ഇപ്പോഴും ന്യൂയോർക്കിൽ ശീതീകരിച്ച ട്രക്കുകളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്
ന്യൂയോർക്ക്; ന്യൂയോർക്കിൽ ശീതീകരിച്ച ട്രക്കുകളിൽ കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ച് മരിച്ച ഏകദേശം 750 മൃതദേഹങ്ങൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് . കോവിഡ് രൂക്ഷമായ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മരണസഖ്യ വളരെ കൂടുതലയായിരുന്നു. ദിവസവും 500–800 മരണങ്ങൾ വരെ ഉണ്ടായിരുന്നു.
ഇതോടെയാണ് മൃതദേഹങ്ങൾ സൂക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്. മൃതദേഹങ്ങളുടെ കൂട്ടത്തിൽ തിരിച്ചറിയപ്പെടാത്തവരും ഉൾപ്പെടുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു. ബ്രോങ്ക്സിലെ ഹാർട്ട് ദ്വീപിൽ മൃതദേഹങ്ങൾ സംസ്ക്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇവർക്ക് മാന്യമായ മരണാനന്തര ചടങ്ങുകൾ നടത്തുവാൻ കൂടി ഉദ്ദേശിച്ചായിരുന്നു അന്ന് ട്രക്കുകളിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്.