CovidLocal NewsNews
തളിപ്പറമ്പിൽ കൊവിഡ് ബാധിച്ച് വിദ്യാർഥി മരിച്ചു

കണ്ണൂർ: മലയോര മേഖലയായ തളിപ്പറമ്പിനു സമീപം ആലക്കോട് തേർത്തല്ലിയിൽ കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ആലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ചെറുകരകുന്നേൽ ജോസൻ(13) ആണ് മരിച്ചത്.
ആലക്കോട് ടൗണിലെ സീതാറാം ആയുർവേദ ഷോപ്പ് ഉടമ ജിമ്മി ജോസിന്റെ മകൻ ഈ മാസം ആറിനാണ് ജോനനെ തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ പരിശോധന നടത്തിയത്. തുടർന്ന് 8ന് കൊവിഡ് സ്ഥിരീകരിക്കുകയും ശ്വാസതടസ്സത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.