CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ഇനിയും കളിച്ചാൽ എൻഫോഴ്‌സ്‌മെന്റ് രവീന്ദ്രനെ കളിപഠിപ്പിക്കും, ഒഴിഞ്ഞുമാറുകയോ, നിസ്സഹകരിക്കുകയോ ചെയ്‌താൽ കസ്റ്റഡിയിൽ എടുത്തേക്കും.

തിരുവനന്തപുരം/ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരിട്ട് നോട്ടീസ് നൽകും. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയോ, സഹകരിക്കാതിരിക്കുകയോ ചെയ്താൽ ഇ.ഡി രവീന്ദ്രനെ കസ്റ്റഡിയിൽ എടുത്തായിരിക്കും ചോദ്യം ചെയ്യുക. അടുത്ത ദിവസം ഇത് സംബന്ധിച്ചു ഇ ഡി യുടെ നടപടി ഉണ്ടാകും.

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ ഓഫീ സിലെ ശിവശങ്കറിനെപ്പോലെതന്നെ സുപ്രധാന കണ്ണിയാണ് സി എൻ രവീന്ദ്രൻ. ഇ ഡി ഹാജരാകാൻ ആദ്യ നോട്ടീസ് കൊടുത്ത പിറകെ സി.എം രവീന്ദ്രന് കോവിഡ് ബാധിച്ചെന്നാണ് പറയുന്നത്. മുഖ്യമന്ത്രി യുടെ ഓഫീസിൽ നിരവധി ജീവനക്കാരോടൊപ്പം ജോലി ചെയ്തു വന്നിരുന്ന രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചതായി പറഞ്ഞു ചികിത്സ യിൽ പോയെങ്കിലും ഓഫീസിലെ മറ്റു ജീവനക്കാർ ക്വറന്റീനിൽ പോകാതിരുന്നത് സംശയങ്ങൾക്ക് ഇട നൽകിയിരുന്നു. കോവിഡ് ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം രവീന്ദ്രന് ഇ ഡി വീണ്ടും ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നതാണ്. എന്നാൽ നോട്ടീസ് കിട്ടിയ ശേഷം രവീന്ദ്രൻ നാടകീയമായി കോവിഡ് അനന്തര ചികിത്സക്കെന്ന പേരിൽ മെഡിക്കൽ കോളേജിൽ പ്രവേശിക്കുകയാ യിരുന്നു. സംഭവം വിവാദമായ പിറകെ ചോദ്യം ചെയ്യലിനു ഹാജരാ കാതിരിക്കരുതെന്നു സി പി എം നേതൃത്വം രവീന്ദ്രനെ, പാർട്ടി നിലപാട് അറിയിക്കുകയായിരുന്നു. പിന്നീടാണ് അതുവരെ ചികിത്സ വേണമെന്ന് ഡോക്ടർമാർ വരെ പറഞ്ഞിരുന്ന രവീന്ദ്രൻ പൊടിതട്ടി പുറത്തിറങ്ങുന്നത്.
രവീന്ദ്രന്റെ ചികിത്സ കേരളത്തിൽ ഏറെ ചർച്ചയായിരുന്നു. സർക്കാ ർ ഭരണ സംവിധാനം മെഡിക്കൽ കോളേജിനെ വരെ ദുരുപയോഗം ചെയ്യുന്നതായി വരെ ആക്ഷേപം ഉയർന്നിരുന്നു. ഇത്തരത്തിൽ ചോദ്യം ചെയ്യൽ അപ്രതീക്ഷിതമായി നീണ്ട സാഹചര്യത്തിലാണ് ഇഡിയുടെ പുതിയ നീക്കം ഇപ്പോൾ നടക്കുന്നത്. ചോദ്യം ചെയ്യൽ എന്ത് കൊണ്ടും നീണ്ടുപോകാൻ ഇ ഡി ഇനി അനുവദിക്കുകയില്ല. സി.എം രവീന്ദ്രൻ അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്താൽ എം.ശിവശങ്കറിന്റെ കാര്യത്തിൽ നടന്നപോലെ കടുത്ത നടപടികളിലേക്ക് ഇ ഡി നീങ്ങുമെന്ന് ഉറപ്പാ യിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button