Kerala NewsLatest News

വാക്സിന്‍ ചലഞ്ച് വഴി പിരിച്ച പണം തിരികെ കൊടുക്കുമോ?: സര്‍ക്കാരിനോട് സന്ദീപ് വാചസ്പതി

ആലപ്പുഴ: രാജ്യത്ത് 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച്‌ രംഗത്തെത്തുകയും ചെയ്തു. കേന്ദ്രം സൗജന്യ വാക്സിന്‍ നല്‍കാമെന്ന് ഏറ്റ സ്ഥിതിക്ക് വാക്സിന്‍ ചലഞ്ചിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും പിരിച്ച പണം തിരിച്ച്‌ കൊടുക്കുമോയെന്ന് ചോദിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു സന്ദീപിന്റെ ചോദ്യം. ‘കേന്ദ്രം വാക്സിന്‍ സൗജന്യമായി നല്‍കുന്ന സ്ഥിതിക്ക് വാക്സിന്‍ ചലഞ്ച് വഴി പിരിച്ച പണം തിരികെ കൊടുക്കുമോ?’ സന്ദീപ് കുറിച്ചു.

നേരത്തെ, സംസ്ഥാനങ്ങള്‍ പണം മുടക്കി വാക്സിന്‍ വാങ്ങണമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികളാണ് സംഭാവനയായി ലഭിച്ചത്. വാക്സിന്‍ ചലഞ്ച് എന്ന പേരിലായിരുന്നു പണമൊഴുകിയത്. വാക്സിന്‍ സൗജന്യമായി നല്‍കാമെന്ന് കേന്ദ്രം ഉറപ്പ് പറഞ്ഞ സ്ഥിതിക്ക് ഇത് തിരിച്ച്‌ നല്‍കുമോയെന്നാണ് സന്ദീപ് വാചസ്പതി ചോദിക്കുന്നത്.

അതേസമയം, ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വാക്‌സിന്‍ നയം പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദേശത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ സ്വീകരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. 25 ശതമാനം വാക്സിന്‍ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് മേല്‍നോട്ടം വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളായിരിക്കണം. വാക്‌സിന്‍ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button