CovidKerala NewsLatest News
കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോയെന്ന് ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമെടുക്കും.
നിയന്ത്രണങ്ങള്‍ ഒഴിവാക്കാമെന്ന് വിദഗ്ദ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ രോഗ വ്യാപനം കുറയാത്തതിനാല്‍ കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന അവലോകന യോഗം ഞായറാഴ്ചത്തെ ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഇപ്പോള്‍ രോഗവ്യാപനം നേരിയ തോതില്‍ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ 19,688 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതെല്ലാം വിലയിരുത്തിയാവും നിയന്ത്രണങ്ങളിലെ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.