CovidKerala NewsLatest News

കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത, തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനമുണ്ടായേക്കാം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. രോഗബാധ കൂടുന്ന ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. 45 വയസ്സിനു മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സംസ്ഥാനത്ത് 45 വയസ് കഴിഞ്ഞവരുടെ വാക്‌സിനേഷന്‍ വിതരണം തുടരുകയാണ്. ആദ്യ ദിനത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുത്തിവയ്‌പ്പെടുത്തവരുടെ എണ്ണം 35 ലക്ഷം കടന്നു. അവധി ദിവസങ്ങളിലും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി.

കോവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. “കേരളത്തില്‍ കോവിഡിന്റെ ഭയാനകമായ ഒരു അന്തരീക്ഷമില്ല, എന്നാലും ശ്രദ്ധ ചെലുത്തണം. ആള്‍ക്കൂട്ടം ഉണ്ടാകുന്നുവെന്നത് വസ്‌തുതയാണ്. എല്ലാവരോടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളമാണ് ഏറ്റവും മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിച്ചത്. പൂര്‍ണമായും കോവിഡ് ഇല്ലാതാകണമെങ്കില്‍ വാക്‌സിന്റെ ഗുണഫലം കണ്ടു തുടങ്ങണം, അതിന് ഏകദേശ രണ്ട് മാസമെടുക്കും,” ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button