രക്ഷാദൂത്’ ഒരൊറ്റ കത്തിലൂടെ ഇനി ഗാര്‍ഹിക പീഡനം അവസാനിപ്പിക്കാനാകും
ഒരൊറ്റ കത്തിലൂടെ ഇനി ഗാര്‍ഹിക പീഡനം അവസാനിപ്പിക്കാനാനാകും. വനിതാ ശിശുവികസന വകുപ്പ് തപാല്‍ വകുപ്പുമായി ചേര്‍ന്ന് ആവിഷ്കരിച്ചിരിക്കുന്ന ‘രക്ഷാദൂത്’ പദ്ധതിയിലൂടെയാണ് പരാതികള്‍ക്ക് പരിഹാരം കാണുന്നത്. രണ്ടുമാസം മുമ്ബ് ആരംഭിച്ച പദ്ധതിയില്‍ ഇതിനകം 12 പരാതികളാണ് ലഭിച്ചിട്ടുണ്ട്. പരാതിപ്പെടുന്നവര്‍ക്ക് വനിതാ സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ പൊലീസ്, നിയമ സഹായങ്ങള്‍ ലഭിക്കും. കത്ത് പോസ്ററ് മാസ്ററര്‍ സ്കാന്‍ ചെയ്ത് വനിതാ ശിശുവികസന വകുപ്പിന് ഇമെയില്‍ വഴിയാണ് അയയ്ക്കുന്നത്. ഗാര്‍ഹിക പീഡന പരാതികള്‍ ജില്ലകളിലെ വനിതാ സംരക്ഷണ ഒാഫീസര്‍മാരും കുട്ടികള്‍ക്കെതിരെയുളള പരാതികള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍മാരും അന്വേഷിച്ച് നടപടിയെടുക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല , അവരുടെ പ്രതിനിധിക്കും പരാതിപ്പെടാം. എഴുതാന്‍ കഴിയാത്തവരേപ്പോലും സഹായിക്കാനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മേല്‍വിലാസം മാത്രം രേഖപ്പെടുത്തിയാല്‍ മതി എന്നുളളതുകൊണ്ട് പരാതിയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുകയുമില്ല.