Kerala NewsLatest NewsUncategorized
കോവിഡ് ബാധിച്ച് മരിച്ചവർക്ക് നാല് ലക്ഷം രൂപ ധനസഹായമെന്ന സന്ദേശം വ്യാജമെന്ന് പൊലീസ്
തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ചവർക്ക് നാല് ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം.
കോവിഡ് ബാധിച്ച് മരിച്ചവർക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്നും ധനസഹായം നൽകുന്നുണ്ടെന്ന സന്ദേശമായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.
സന്ദേശവും അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്‌ട് ചെക്ക് വിഭാഗം വ്യകത്മാക്കിയതായി കേരള പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.