ഖുശ്ബുവിൻ്റെ കാറിൽ ടാങ്കർ ഇടിച്ചു, അപകടപ്പെടുത്താൻ ശ്രമം നടന്നതായി സംശയം,പോലീസ് അന്വേഷണം തുടങ്ങി.

ചെന്നെെ / നടിയും ബി ജെ പി നേതാവുമായ ഖുശ്ബുവിനെ അപകടപ്പെടുത്താൻ ശ്രമം നടന്നതായി സംശയം. ഖുശ്ബു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. തമിഴ്‌നാട്ടിലെ മേൽമാവത്തൂരിൽ വച്ചാണ് അപകടം സംഭവിച്ചത്. ഖുശ്ബുവിനൊപ്പം ഭർത്താവ് സുന്ദറുമുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാറിൽ ടാങ്കറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആർക്കും സാരമായി പരുക്കില്ല.
ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവെ ടാങ്കർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അതേസമയം സംഭവത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ഖുശ്ബു ട്വിറ്റ് ചെയ്തു. താൻ സഞ്ചരിച്ച കാറിൽ ഒരു ട്രക്ക് വന്നിടിക്കുകയായിന്നു. കാർ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. കരുതിക്കൂട്ടി വരുത്തിയ അപകടമാണോ എന്ന് സംശയമുണ്ട്. ഇതറിയാൻ ഡ്രെെവറെ പോലീസ് ചോദ്യം ചെയ്യുകയാണ്. വേൽയാത്രയിൽ പങ്കെടുക്കാൻ ഗൂഡല്ലൂരിലേക്കുള്ള യാത്ര തുടരും. വേൽ മുരുഗൻ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനിൽ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.