രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷമായി ഉയർന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 70,589 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 776 പേർ കൂടി മരിച്ചു. ഇതോടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 61.45 ലക്ഷമായി ഉയർന്നു. നിലവിൽ 9.47 ലക്ഷം പേരാണ് ചികിത്സയിൽ ഉള്ളത്. 51.01 ലക്ഷം പേർ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു ഇതുവരെ 96,318 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 11.42 ലക്ഷം ടെസ്റ്റുകൾ നടത്തിയതായും മൊത്തം 7.31 കോടി ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും ഐസിഎംആർ വ്യക്തമാക്കി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 2.65 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. 10.49 ലക്ഷം പേർ രോഗവിമുക്തരായി. 35751 പേരാണ് മരിച്ചത്. ആന്ധ്രാ പ്രദേശിൽ 63116, കർണാടകത്തിൽ 1.04 ലക്ഷം, ഉത്തർ പ്രദേശിൽ 53953, കേരളത്തിൽ 57957 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. ബംഗാളിൽ 4837 പേരും ഉത്തർ പ്രദേശിൽ 5652 പേരും തമിഴ്നാട്ടിൽ 9383 പേരും പഞ്ചാബിൽ 3284 പേരും കർണാടകത്തിൽ 8641 പേരും ഗുജറാത്തിൽ 3428 പേരും ഡൽഹിയിൽ 5272 പേരും ആന്ധ്രാ പ്രദേശിൽ 5745 പേരും മരിച്ചു.