എന്ന് അവസാനിക്കും ഈ വേട്ടയാടൽ; 24 മണിക്കൂറിനിടെ 52,050 കോവിഡ് രോഗികൾ

24 മണിക്കൂറിനിടെ 52,050 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്, മരണം 803ഉം . ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതർ 18,55,745 ആയി ഉയർന്നു. എന്നാൽ ഭീതി ഉണർത്തി മരണ സംഖ്യ 40,000ത്തിനോടെ അടുക്കുകയാണ്, ഇതുവരെ മരിച്ചവരുടെ എണ്ണം 38,93 ആയി.
രാജ്യത്ത് ചികിത്സയിൽ കഴിയുന്നവർ 5,86,298 പേരാണെന്നും, റിക്കവറി നിരക്ക് 66.31 ശതമാനമായി ഉയർന്നുവെന്നും, മരണ നിരക്ക് 2.10ശതമാനമായി താഴ്ന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനിടയിലും ആശ്വാസകരമാകുന്നത് 12,30,509 പേർ രോഗമുക്തി നേടിയെന്നുള്ളതാണ്.
ദിവസങ്ങൾ കടന്നുപോകുംതോറും തുടർച്ചയായ ആറാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50000 ആയി നിലനിൽക്കുകയാണ്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ നാലരലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 8968 പേർക്കാണ്, മരണം 266ഉം. ഇതോടെ മൊത്തം 450196 രോഗ ബാധിതരും, മരണ സംഖ്യ 15842മായി എത്തി നിൽക്കുന്നു. പൂനെയിൽ മൊത്തം 1,10,924 പേർക്കാണ് രോഗം. സ്ഥീരീകരിച്ചത്. 2,965 ആണ് മരണ സംഖ്യ
തമിഴ്നാട്ടിലെ മൊത്തം രോഗബാധിതരുടെ എണ്ണം 2.63 ലക്ഷമായിട്ടുണ്ട്. ഇതിൽ രണ്ടു ലക്ഷത്തിലേറെ പേർ രോഗമുക്തരായി. ആന്ധ്രയിൽ 1.66 ലക്ഷവും കർണാടകയിൽ രോഗബാധിതർ 1.39 ലക്ഷവും പിന്നിട്ടു. ദിനംതോറും രോഗം വർദ്ധിച്ചിരുന്ന ഡൽഹിയിൽ 805 കേസുകൾ ആണ് ഇന്നലെ റിപ്പോർട്ട് ചെയ്തത് അതോടെ1.38 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. എട്ടു ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനയാണു രാജ്യതലസ്ഥാനത്ത്.
961 കേസുകളായിരുന്നു ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ 10,207 ആക്റ്റിവ് കേസുകളേ ഡൽഹിയിലുള്ളൂവെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം പറയുന്നു. ഉത്തർപ്രദേശിൽ മൊത്തം രോഗബാധിതർ 97,362 ആയിട്ടുണ്ട്. ഇതിൽ 55,393 പേരാണ് ഇതുവരെ രോഗമുക്തരായത്. സംസ്ഥാനത്ത് 1,778 പേർ ഇതുവരെ മരിച്ചു.
പശ്ചിമ ബംഗാൾ വീണ്ടും രോഗ വർധനവ്. 2,716 പുതിയ കേസുകളാണു സ്ഥിരീകരിച്ചത്. 53 പേർ തിങ്കളാഴ്ച്ച മരിക്കുകയും ചെയ്തു. 78,232 കേസുകളും 1,731 മരണവുമാണ് ഇതുവരെ പശ്ചിമ ബംഗാളിൽ. ഇരുപത്തുനാലു മണികൂറിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.