Latest NewsNationalUncategorized
കോവിഡിനിടെ പ്രകൃതി ദുരന്തങ്ങളും; എത്ര വെല്ലുവിളിയും നേരിടാൻ രാജ്യം സജ്ജമെന്ന് പ്രധാനമന്ത്രി
ഡൽഹി: കോവിഡ് മഹാമാരിക്കിടെ പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തങ്ങളിൽ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രതിമാസ റോഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. പത്ത് ദിവസത്തിനിടെ നേരിട്ട രണ്ട് ചുഴലിക്കാറ്റുകളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി നഷ്ടം സംഭവിച്ചവരുടെ വേദനയിലും പങ്കുചേർന്നു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണ്. സർവശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.