Latest News

വിവാഹ പാര്‍ട്ടിക്കിടെ ഇടിമിന്നല്‍; 16 മരണം, വരന് പരിക്ക്

ധാക്ക: ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. വിവാഹ പാര്‍ട്ടിക്കിടെയാണ് ഇടിമിന്നലേറ്റത്. സംഭവത്തില്‍ വരന് പരിക്കേറ്റു. വധു വേദിയില്‍ ഇല്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. ബംഗ്ലാദേശിലെ ശിബ്ഗഞ്ചിലാണ് ഈ ദാരുണ സംഭവം നടന്നത്.

ഇടിമിന്നല്‍ ശക്തമായപ്പോള്‍ വധു വിവാഹ വേദിയില്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഓഫിസറായ ഷാക്കിബ് അല്‍ റബ്ബി പറഞ്ഞു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്െന്നും ഇവര്‍ മിന്നലില്‍ നിന്ന് രക്ഷനേടാന്‍ ബേട്ട് ഉപേക്ഷിച്ച് സമീപത്തെ ഷെഡില്‍ കയറി നിന്നവരാണ് മരിച്ചത്.

ബംഗ്ലാദേശില്‍ പലയിടത്തും മഴ തുടരുകയാണ്. ആറ് രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 പേര്‍ കഴിഞ്ഞ ആഴ്ച ശക്തമായ മഴയില്‍ മരിച്ചു. 2016ല്‍ മാത്രം ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ ഇടിമിന്നല്‍ മൂലം 200 പേര്‍ മരിച്ചു. ബംഗ്ലാദേശില്‍ വനനശീകരണം കാരണം ഇടിമിന്നലേറ്റ് മരണം വര്‍ധിക്കുകയാണെന്ന് ചില വിദഗ്ധര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button