ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും: പാലാ ബിഷപ്പ്
കോട്ടയം: വിവിധ ജിഹാദുകള്‍ കേരളത്തിന്റെ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കാറുണ്ട്. ഇപ്പോള്‍ പാലാ രൂപത ബിഷപ്പ് പുതിയ ജിഹാദ് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട് പറയുന്നത്. ആയുധം ഉപയോഗിക്കാനാകാത്ത ഇടങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആളെക്കൂട്ടുന്നതിന് വിഘടനവാദികള്‍ പല വിധത്തിലും ശ്രമിക്കാറുണ്ട്.
കേരളത്തില്‍ മയക്കുമരുന്ന് വേട്ടയില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഒരു പ്രത്യേക മതവിഭാഗക്കാരാണ്. അല്‍ കേരള മിലിറ്ററി ബ്രിഗേഡ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ള കാര്യവും സുപ്രധാനമാണ്. പെണ്‍കുട്ടികളെ വശീകരിക്കാനായി അവര്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ് അവരെ മയക്കുമരുന്നിന് അടിമയാക്കുക എന്നുള്ളത്. അടുത്തിടെ എന്‍ഐഎയുടെ പിടിയിലായ മിസ്ഫ സിദ്ധിഖ്, ഷിഫ ഹാരിസ് എന്നിവര്‍ എന്‍ഐഎയ്ക്ക് നല്‍കിയ മൊഴികള്‍ പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദിനെ ന്യായീകരിക്കുന്നതാണ്.
ഹൈന്ദവ- ക്രിസ്ത്യന്‍ മത വിഭാഗങ്ങളെയാണ് ഇവര്‍ ഉന്നം വയ്ക്കുന്നത്. പാലാ ബിഷപ്പ് പറഞ്ഞത് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നാര്‍ക്കോട്ടിക് ജിഹാദിന് ഇരയാക്കുന്നുവെന്നാണ്. കത്തോലിക്ക യുവാക്കളിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. നിക്ഷിപ്ത താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്ന് ബിഷപ്പ് ആരോപിച്ചു.
മറ്റു മതങ്ങളെ തകര്‍ക്കാന്‍ പ്രത്യേക സംഘം ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതായും ബിഷപ്പ് പറഞ്ഞു. കേരളത്തിലെ യുവജനങ്ങള്‍ക്കിടയിലും മറ്റൊരു കാലത്തിലും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കൂടി വരികയാണ്. അതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ് ലവ് ജിഹാദും നര്‍ക്കോട്ടിക് ജിഹാദും.
കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്ററാണ് എന്ന് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിട്ടുണ്ട്. തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകളുണ്ടെന്നും ബെഹ്റ പറഞ്ഞിരുന്നു. ഇതെല്ലാം ഒരു മതവിഭാഗത്തിന്റെ വോട്ടില്‍ കണ്ണുംനട്ട് ഭരണപക്ഷം മറച്ചുവയ്ക്കുകയാണ്. ഇതിനെതിരെ പൊതുസമൂഹം രംഗത്തുവരേണ്ടതുണ്ട്.