CovidKerala NewsLatest News
മലപ്പുറത്ത് കൊവിഡ് രോഗി വെന്റിലേറ്റര്‍ ലഭിക്കാതെ മരിച്ചതായി പരാതി
മലപ്പുറം: വെന്റിലേറ്റര്‍ കിട്ടാതെ കൊവിഡ് രോഗി മരിച്ചു. മലപ്പുറം പുറത്തൂര്‍ സ്വദേശി ഫാത്തിമയാണ് മരിച്ചത്. 79 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ഫാത്തിമയെ മെയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഇതിനു സാധിച്ചില്ല. മൂന്ന് ദിവസം എല്ലായിടത്തും വെന്റിലേറ്റര്‍ അടക്കം ചികിത്സക്ക് അന്വേഷിച്ചിട്ടും വെന്റിലേറ്റര്‍ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.
മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ പലയിടത്തും അന്വേഷിച്ചിട്ടാണ് വെന്റിലേറ്റര്‍ ലഭിക്കാതിരുന്നതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ വെന്റിലേറ്റര്‍ സുലഭമെന്നായിരുന്നു ആരോഗ്യവകുപ്പിന്റേയും മുഖ്യമന്ത്രിയുടേയും വാദം.