Latest News
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച സ്വകാര്യ ആശുപത്രിക്കെതിരെ നടപടി
മസ്‌കത്ത്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി. ഒമാനിലാണ് സംഭവം. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ സീബിലുള്ള ആശുപത്രിയാണ് മസ്‌കത്ത് നഗരസഭ പൂട്ടിച്ചത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാന്‍ സുപ്രീം കമ്മിറ്റി ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ചത്. നഗരസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.