ലൈഫ് മിഷൻ ഫയലുകൾ വിളിച്ചുവരുത്താൻ ഇ.ഡിക്ക് നിയമപരമായ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്താൻ ഇ.ഡിക്ക് നിയമപരമായ അധികാരമുണ്ടെന്ന് എൻ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ഇ.ഡി വിളിച്ചുവരുത്തിയ പശ്ചാത്തലത്തിൽ എത്തിക്‌സ് കമ്മിറ്റി ഇഡിക്ക് നൽകിയ നോട്ടീസിനു മറുപടി ആയി ട്ടാണ് ഇ.ഡി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നിയമസഭയ്ക്കുള്ള പരിരക്ഷ ലൈഫ് മിഷന് ഇല്ലെന്ന് ഇ.ഡി നൽകിയ മറുപടിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സ്വപ്നയ്ക്ക് കൈമാറിയിരുന്നു. പ്രതികൾ ഉൾപ്പടെ യുള്ളവർ വൻ സാമ്പത്തിക ഇടപാടുകൾ നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഫയലുകൾ വിളിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇ.ഡി വ്യക്തമാക്കി. ഇത് വികസനത്തെ തടസപ്പെടുത്തുന്നുവെന്ന വാദം ദുർവ്യാഖ്യാനം ആണ്. പദ്ധതിയെ തടസപ്പെടുത്താൻ എൻ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിച്ചിട്ടില്ലെന്നും ഇ.ഡി മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.