CrimeKerala NewsLocal NewsNews

കസ്റ്റംസിൽ ഹൈ അലേർട്ട്; അന്വേഷണ സംഘം വിപുലീകരിച്ചു, പലയിടത്തും റെയ്ഡുകൾ.

തിരുവന്തപുരത്തെ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച ചില സുപ്രധാന മൊഴികളുടെ അടിസ്ഥാനത്തിൽ, കസ്റ്റംസ് സംസ്ഥാനത്ത്
വിവിധ സ്ഥാലങ്ങളിൽ റെയ്ഡുകൾ നടത്തിവരുകയാണ്. തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ ഹൈ അലേർട്ട് ഏർപ്പെടുത്തി കൊണ്ടാണ് നടപടി. കസ്റ്റംസ് അന്വേഷണ സംഘം വിപുലീകരിച്ചു. പ്രിവന്റീവ് വിഭാഗത്തിന് പുറമേ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി റെയ്ഡ് നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. തിരുവനന്തപുരം നഗരത്തിൽ വ്യാപക പരിശോധന നടക്കുന്നുണ്ടെന്നാണ് സൂചന. കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുകയാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യേപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. സ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലാണെന്നാണ് സൂചന. അതേസമയം, അവരുടേതായി തനിക്ക് സ്വർണ്ണക്കടത്തുമായി പങ്കില്ലെന്ന ശബ്ദരേഖ പുറത്തു വന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button