Kerala NewsLatest NewsNationalNewsWorld
കോവിഡ് വ്യാപനം വിയന്ന, മിലാന്, മാഡ്രിഡ്, കോപ്പന്‍ഹേഗന്‍, സ്റ്റോക് ഹോം എന്നിവിടങ്ങളിലെ അഞ്ച് ഓഫീസുകള്‍ എയര്‍ ഇന്ത്യ താൽക്കാലികമായി അടക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പിലെ വിയന്ന, മിലാന്, മാഡ്രിഡ്, കോപ്പന്‍ഹേഗന്‍, സ്റ്റോക് ഹോം എന്നിവിടങ്ങളിലെ അഞ്ച് ഓഫീസുകള്‍ എയര്‍ ഇന്ത്യ താൽക്കാലികമായി അടക്കുന്നു. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് സ്റ്റേഷനുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ അഭിഭാഷകരുമായി കൂടിയാലോചിച്ച് തീയതി പ്രഖ്യാപിക്കുമെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
നിലവില്‍ ഇവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വന്ദേ ഭാരത് സര്‍വീസുകളും ഇവിടങ്ങളിലേക്ക് ഉണ്ടാകില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.