BusinessLatest NewsLocal NewsNews

ഇനി മുതല്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടാകില്ലേ?കോഴിയിറച്ചി ബഹിഷ്‌കരിക്കാനൊരുങ്ങി ഹോട്ടലുകള്‍

കോഴിക്കോട്: ബ്രോയിലര്‍ കോഴിയിറച്ചി വില കുതിച്ചുയരുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടിയത് ഇരട്ടിയോളം. വിലതാങ്ങാന്‍ കഴിയാതെ കോഴിയിറച്ചി ബഹിഷ്‌കരിക്കാനുള്ള ആലോചനയില്‍ ആണ് ഇപ്പോള്‍ ഹോട്ടലുടമകള്‍. കിലോയ്ക്ക് 80 -90 രൂപയായിരുന്ന കോഴിയിറച്ചിക്കു നിലവില്‍ 140-160 രൂപ വരെ ആയിരിക്കുകയാണ്. ചിക്കന്‍ മീറ്റിനു വില കിലോയ്ക്ക് 200 രൂപയിലെത്തി.

ലഭ്യതക്കുറവു ചൂണ്ടിക്കാട്ടിയാണു വിലകൂട്ടുന്നത്. ഇതര സംസ്ഥാന ചിക്കന്‍ ലോബിയാണ് സംസ്ഥാനത്ത് കോഴിയിറച്ചി ലഭ്യത കുറയ്ക്കുന്നതിനു പിന്നില്‍. കേരളത്തില്‍ വില്‍ക്കുന്ന 80% ഇറച്ചിക്കോഴികളുടെയും വരവ് തമിഴ്‌നാട്ടില്‍നിന്നാണ്.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഹോട്ടലുകളില്‍ ചെലവു കുറഞ്ഞതോടെ ചിക്കന് ഡിമാന്‍ഡ് കുറഞ്ഞിരുന്നു.

സംസ്ഥാനത്തെ അധിക ചിക്കന്‍ ഉപഭോഗവും വരുന്നത് ഹോട്ടലുകളെയും കാറ്ററിങ് യൂണിറ്റുകളേയും കേന്ദ്രീകരിച്ചാണ്.ഇവയുടെ പ്രവര്‍ത്തനം ലോക്ഡൗണ്‍ ആയതോടെ ഇല്ലാതായതോടെ ചിക്കന്റെ ഉപയോഗം കൂപ്പുകുത്തി.കിലോക്ക് 79 രൂപക്ക് ചിക്കന്‍ ലഭ്യമാക്കുന്ന പദ്ധതി മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിയിരുന്നു.എന്നാല്‍ ഇതര സംസ്ഥാന ലോബി ഇത് തകര്‍ത്തു.സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാതിരിക്കുന്നതാണ് കോഴിയിറച്ചിയുടെ വിലകുതിപ്പിന് കാരണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

ഈ നിലക്കാണ് പോകുന്നതെങ്കില്‍ ചിക്കന്‍ വിഭവങ്ങള്‍ ഹോട്ടലുകളില്‍ ബഹിഷ്‌കരിക്കേണ്ടി വരുമെന്ന് സംഘടന അറിയിച്ചു. അതിനാല്‍ സര്‍ക്കാര്‍ ഇടപെട്ട് കോഴിയിറച്ചിയുടെ വില കുറയ്ക്കണമെും അസോസിയേഷന്‍ ആവശ്യപ്പെട്ടു.നടപടി ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പാഴ്‌സല്‍, ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലാണ് ഹോട്ടലുകളില്‍ കച്ചവടം.

പാഴ്‌സലില്‍ ഏറിയ പങ്കും ചിക്കന്‍ വിഭവങ്ങളുമാണ്. തദ്ദേശ കോഴി ഫാമുകളില്‍നിന്നു വിപണിയില്‍ ചിക്കന്‍ എത്തിക്കണമെന്നാണു സംഘടനയുടെ ആവശ്യം.കോഴിയിറച്ചിയുടെ ലഭ്യതക്കുറവിന് പിന്നില്‍ സര്‍ക്കാരിന്റെ കേരള ചിക്കന്‍ സംരംഭം തകര്‍ത്ത തമിഴ്നാട് ചിക്കന്‍ ലോബി തന്നെയാണെന്നാണ് അസോസിയേഷന്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button