CovidDeathKerala NewsLatest News
റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു.

അബുദാബിയില്‍ നിന്നെത്തി പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഇടക്കുളം പുത്തന്‍ വീട്ടില്‍ സിനു 46 ആണ് മരിച്ചത്. സിനു കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ജൂണ്‍ മുപ്പതിനാണ് സിനു കുടുംബസമേതം നാട്ടിലെത്തിയത്. മൃതദേഹം മോര്‍ച്ചറിയില്‍. സ്രവം പരിശോധ നയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം വന്നശേഷം സംസ്കാരം നടത്തും.