ലോക്കിട്ട് കര്‍ണാടക, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി
ബംഗളൂരു: കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയാണ് ഉത്തരവിറക്കിയത്.
കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രി ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ളര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയത്.
നേരത്തെ കോവിഷീല്‍ഡ് ഒരു ഡോസെടുത്ത് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമോ മാത്രമാണ് സംസ്ഥാനത്തേക്ക് കടക്കാനുള്ള നിബന്ധനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്്. എന്നാല്‍ ഇനി മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകില്ല എന്നാണ് നിര്‍ദേശം.
കര്‍ണാടകയില്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണിത് ഈ പുതിയ തീരുമാനം. കഴിഞ്ഞ ദിവസം 1900- ഓളം കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനുള്ള പ്രധാന കാരണം.