CovidKerala NewsLatest NewsUncategorized
സംസ്ഥാനത്ത് കൊറോണ പരിശോധനാ നിരക്ക് വർദ്ധിപ്പിച്ചു: നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ പരിശോധനാ നിരക്ക് വർദ്ധിപ്പിച്ചു. ഹൈക്കോടതി വിധിയെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ആർടിപിസിആർ പരിശോധനാ നിരക്ക് 1500ൽ നിന്ന് 1700 ആയാണ് കൂട്ടിയത്. ആന്റിജൻ പരിശോധനാ നിരക്ക് 300 രൂപയായി തുടരും.
ആർടിപിസിആർ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയിലാണ് പുനർനിശ്ചയിച്ചത്. നേരത്തെ ഇത് 2100 രൂപയായിരുന്നു. എക്സ്പെർട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്. ഒഡീഷയാണ് രാജ്യത്ത് ആർടിപിസിആർ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയിൽ പരിശോധനാ നിരക്ക്.