EducationKerala NewsLatest NewsLocal NewsNationalNews

പ്ലസ് വൺ ക്ലാസുകളും ഓൺലൈനിൽ.

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകളും മുതൽ ഓൺലൈനിലൂടെയാക്കുന്നു. നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്‌ബെല്ലിൽ സംപ്രേഷണം ചെയ്യും.പ്ലസ് വൺ ക്ലാസുകൾ കാണാൻ കുട്ടികൾക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർേദദ്ദശം നൽകി.

ആദ്യഘട്ടത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികൾക്കും പ്രയോജനപ്പെടുന്ന ക്ലാസുകൾ എല്ലാ ദിവസവും സംപ്രേഷണം ചെയ്യുന്ന ചാനലായി കൈറ്റ് വിക്ടേഴ്‌സ് മാറും.

പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. സമയ ലഭ്യതയുടെ പ്രശ്‌നം ഉള്ളതിനാൽ ഹയർസെക്കന്ററി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും സംപ്രേഷണം. മുഴുവൻ വിഷയങ്ങളും സംപ്രേഷണം ചെയ്യാൻ കൈറ്റ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button