CovidKerala NewsLatest News

കോവിഡ്​ മൂന്നാം തരംഗം ആഗസ്​റ്റിലെത്തും, തീവ്രവ്യാപനം സെപ്​റ്റംബറിലെന്ന്​ എസ്​.ബി.ഐ റിപ്പോര്‍ട്ട്​

ന്യുഡല്‍ഹി: കോവിഡ്​ പിടിമുറുക്കിയ ഒന്നും രണ്ടും തരംഗങ്ങള്‍ക്ക്​ പിന്നാലെ രാജ്യത്തെ ആശുപത്രിക്കിടക്കയിലാക്കാന്‍ മൂന്നാം തരംഗം വൈകാതെയെത്തുമെന്ന്​ മുന്നറിയിപ്പ്​. അടുത്ത മാസം രാജ്യം കീഴടക്കുന്ന കോവിഡ്​ മൂന്നാം തരംഗം സെപ്​റ്റംബറില്‍ അതിതീവ്ര വ്യാപന ഘട്ടത്തിലെത്തുമെന്നും ‘എസ്​.ബി.ഐ റിസര്‍ച്ച്‌​’ തയാറാക്കിയ റിപ്പോര്‍ട്ട്​ പറയുന്നു.

നിലവിലെ സൂചനകള്‍ പരിഗണിച്ചാല്‍ ജൂലൈ രണ്ടാം വാരത്തോടെ കോവിഡ്​ ബാധിതരുടെ എണ്ണം 10,000ത്തിലേക്ക്​ ചുരുങ്ങും.

എന്നാല്‍, ആഗസ്​റ്റ്​ മൂന്നാം വാരത്തോടെ എണ്ണം കൂടിയേക്കും. അത്​ മൂന്നാം തരംഗത്തി​െന്‍റ ആരംഭമാകും. ആഴ്​ചകള്‍ പിന്നിടുന്നതോടെ അതിതിവ്ര വ്യാപനഘട്ടമാകും.

രണ്ടാം തരംഗം ഏറ്റവും ഉയര്‍ന്ന സമയത്തുണ്ടായിരുന്നതിനെക്കാള്‍ കൂടുതലാകും അന്ന്​ കണക്കുകള്‍- 1.7 ഇരട്ടി.

രണ്ടാം തരംഗത്തോളം തീവ്രതയുള്ളതാകും മൂന്നാമത്തേതെന്നും എന്നാല്‍, മരണസംഖ്യ കുറയാമെന്നും ​കഴിഞ്ഞ മാസം എസ്​.ബി.ഐ റിസര്‍ച്ച്‌​ പഠന റിപ്പോര്‍ട്ട്​ സൂചിപ്പിച്ചിരുന്നു. രണ്ടാം തരംഗം മുഹൂര്‍ത്തത്തിലായ മേയ്​ ഏഴിന്​ 4,14,188 ആയിരുന്നു 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം. എന്നാല്‍, താഴോട്ടുള്ള പ്രവണത തുടരുന്ന രാജ്യത്ത്​ തിങ്കളാഴ്​ചത്തെ കണക്ക്​ 39,796 ആണ്​. മൊത്തം രോഗ ബാധിതര്‍ 3,05,85,229ഉം. നാലു ലക്ഷത്തിലേറെ പേര്‍ ഇതുവരെ രാജ്യത്ത്​ കോവിഡ്​ ബാധയെ തുടര്‍ന്ന്​ മരണത്തിന്​ കീഴടങ്ങിയിട്ടുണ്ട്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button