CovidLatest News

കോവിഡ്​ മൂന്നാം തരംഗം രണ്ടു മാസത്തിനകമെന്ന മുന്നറിയിപ്പുമായി​ ‘എയിംസ്​’ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്​ മൂന്നാം തരംഗം ഒഴിച്ചുകൂടാനാവാത്തതാണെന്നും ആറു മുതല്‍ എട്ടാഴ്ച വരെ സമയത്തിനുള്ളില്‍ അത്​ സംഭവിക്കുമെന്നും മുന്നറിയിപ്പ്​ നല്‍കി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസ്​ മേധാവി ഡോ. രണ്‍ദീപ്​ ഗുലേറിയ. ദേശീയ ടെലിവിഷന്‍ ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ മുന്നറിയിപ്പ്​.

‘രാജ്യം വീണ്ടും തുറന്നതോടെ കോവിഡ്​ മുന്‍കരുതല്‍ കുറഞ്ഞതാണ്​ വില്ലനാകുന്നത്​. ഒന്നാം തരംഗം കഴിഞ്ഞുള്ള ഇടവേളയില്‍ നിന്ന്​ നാം പാഠമുള്‍ക്കാണ്ടില്ല. ജനം കൂട്ടമായി ചേര്‍ന്നുനിന്ന്​ കാര്യങ്ങള്‍ ചെയ്യുന്നു. ദേശീയതലത്തില്‍ അക്കങ്ങള്‍​ പെരുകാന്‍ സമയമെടുക്കുമെങ്കിലും രോഗവ്യാപനം എട്ടാഴ്ചക്കുള്ളില്‍ ഉണ്ടാകും”- ഡോ.​ഗുലേറിയ മുന്നറിയിപ്പ്​ നല്‍കുന്നു.

രാജ്യത്തെ ശരിക്കും നിശ്​ചലമാക്കിയ രണ്ടാം തരംഗം പിടിമുറുക്കിയ ഘട്ടത്തില്‍ ആശുപത്രി ബെഡുകളില്ലാതെയും ഓക്​സിജന്‍ ലഭിക്കാതെയും ആയിരങ്ങള്‍ പിടഞ്ഞുവീണിരുന്നു. മരുന്നു ക്ഷാമവും വിവിധ സംസ്​ഥാനങ്ങളെ തളര്‍ത്തി. പതിനായിരങ്ങളാണ്​ ആഴ്ചകള്‍ക്കുള്ളില്‍ മരണം പുല്‍കിയത്​. സമൂഹ മാധ്യമങ്ങള്‍ വഴി സഹായ സന്ദേശങ്ങള്‍ പറന്നുനടന്നതോടെ ലോകത്തുടനീളം വിവിധ രാജ്യങ്ങള്‍ സഹായവുമായി എത്തി.

രണ്ടാം തരംഗം അപകടകരമായ ഘട്ടം പിന്നിട്ടതോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്​ഥാനങ്ങളും നിയന്ത്രണങ്ങളില്‍ അയവു ചെയ്​തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button