രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ്. അയോധ്യയിലെ ക്ഷേത്ര ശിലാന്യാസത്തിന് പ്രധാനമന്ത്രിക്കൊപ്പം നൃത്യഗോപാൽ ദാസ് വേദി പങ്കിട്ടിരുന്നു.

രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ്. അയോധ്യയിലെ ക്ഷേത്ര ശിലാന്യാസത്തിന് പ്രധാനമന്ത്രിക്കൊപ്പം നൃത്യഗോപാൽ ദാസ് വേദി പങ്കിട്ടിരുന്നതാണ്. ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ പരിശോധന നടത്തുമ്പോഴാണ് നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

രാമക്ഷേത്ര ശിലാന്യാസം നടക്കുമ്പോൾ വേദിയിലുണ്ടായിരുന്ന അഞ്ച് പേരിൽ നൃത്യഗോപാലും ഉണ്ടായിരുന്നു. വേദിയിൽ വരുമ്പോളും ചടങ്ങുകൾ കഴിഞ്ഞു മടങ്ങുന്നവരെയും നൃത്യഗോപാൽ ദാസ് മാസ്ക്ക് ഉപയോഗിച്ചിരുന്നില്ല. പ്രധാനമന്തി നരേന്ദ്ര മോദി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്തിബേൻ പട്ടേൽ, ആർഎസ്എസ് നേതാവ് മോഹൻ ഭാഗ്വത് എന്നിവരാണ് കൊവിഡ് ബാധിതനായ നൃത്യഗോപാൽ ദാസുമായി വേദി പങ്കിട്ടിരിക്കുന്നത്. മേദാന്ത ആശുപത്രിയിലാണ് നൃത്യഗോപാൽ ദാസിനി പ്രവേശിപ്പിച്ചിട്ടുള്ളത്. ചെറിയ പനിയും അദ്ദേഹത്തിനുണ്ട്. എന്നാൽ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് മഥുര ജില്ലാ മജിസ്‌ട്രേറ്റ് സർവാഗ്യ രാം മിശ്ര മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അതേസമയം, മഥുരയിൽ നിന്ന് മെധാന്ത ആശുപത്രിയിലേയ്ക്ക് അദ്ദേഹത്തെ ഉടൻ മാറ്റുമെന്ന് മഥുര ജില്ലാ മജിസ്ട്രേറ്റ് എസ് ആർ മിശ്ര പറഞ്ഞു.
