CovidHealthKerala NewsLatest NewsLocal NewsNews
തിരുവനന്തപുരം നഗരസഭയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം നഗരസഭയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതിനിടയിലാണ് മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇവര്‍ക്ക് നിരവധി പേരുമായി മൂന്ന് കൗണ്‍സിലര്‍മാര്‍ക്കുമായി നിരവധിപ്പേരുമായി സമ്പർക്കവും ഉള്ളതായിട്ടാണ് അറിയുന്നത്.കൂടുതല്‍ കൗണ്‍സിലര്‍മാരുടെ ഫലം പുറത്തുവരാനുണ്ട്. കൗണ്‍സിലര്‍മാരുമായി സമ്പർക്കത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചുവരുകയാണ്.