Latest News

ഉത്തരാഖണ്ഡിലും നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു

ദില്ലി: കോവിഡ് വ്യാപന തോത് കുറഞ്ഞതോടെ പഞ്ചാബിനു പിന്നാലെ ഉത്തരാഖണ്ഡിലും വിദ്യാലയങ്ങള്‍ തുറക്കുന്നു. ഉത്തരാഖണ്ഡില്‍ നാളെ സ്‌കൂള്‍ തുറക്കാനാണ് തീരുമാനമായത്. 9 മുതല്‍ 12 വരെയുളള ക്ലാസുകളാണ് തുറക്കുന്നത്. 6 മുതല്‍ 8 വരെ ക്ലാസുകള്‍ ഓഗസ്റ്റ് 16 മുതല്‍ തുറക്കും.

എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, ബോര്‍ഡിങിനും നിര്‍ദ്ദേശം ബാധകമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം 1 മുതല്‍ 5 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ പഴയപോലെ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തെര്‍മല്‍ സ്‌ക്രീനിങിനും ഗേറ്റുകളില്‍ കൈ വൃത്തിയാക്കലിനും ശേഷം മാത്രമേ പ്രവേശനം നല്‍കാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സ്‌കൂളുകളും പരിസരം നന്നായി അണുവിമുക്തമാക്കാനും നിര്‍ദേശം നല്‍കിട്ടുണ്ട്.

ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ പരസ്പരം അടുത്തിടപഴകാന്‍ അനുവദിക്കരുതെന്നും സ്‌കൂളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണമെന്നും നിര്‍ദേശം നല്‍കി. അതേസമയം പഞ്ചാബില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെതിരെ രക്ഷിതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button