CrimeLatest NewsNationalNewsUncategorized
കർഫ്യൂവിനിടെ സ്വന്തം വീടിന് മുൻപിൽ പച്ചക്കറി വിൽപന നടത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരൻ മരിച്ചു
ലക്‌നൗ: ഉത്തർപ്രദേശിൽ കർഫ്യൂവിനിടെ പച്ചക്കറി വിൽപന നടത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം. ഉന്നാവിലെ ഭട്പുരിയിൽ സ്വന്തം വീടിന് മുൻപിൽ പച്ചക്കറി വിൽക്കുകയായിരുന്നു 17കാരനായ ഫൈസൽ ഹുസൈൻ. ഇവിടെ നിന്നാണ് 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
മർദനത്തെ തുടർന്ന് 17കാരന്റെ ആരോഗ്യനില ഗുരുതരമായതോടെ സമീപത്തെ സർകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ മൂന്ന് പൊലീസുകർക്കെതിരെ നടപടിയെടുത്തു. വിജയ് ചൗധരി, സീമാവത് എന്നീ കോൺസ്റ്റബിൾമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ സസ്‌പെൻഡ് ചെയ്തു. ഹോംഗാർഡ് സത്യപ്രകാശിനെ പിരിച്ചുവിട്ടെന്നും ഉന്നാവ് പൊലീസ് അറിയിച്ചു.