Kerala NewsLatest NewsPoliticsUncategorized
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; നാല് മന്ത്രിമാർ വീണ്ടും മത്സരിക്കുന്നതിൽ സിപിഎമ്മിൽ എതിർപ്പ്

തിരുവനന്തപുരം: ഇപി ജയരാജൻ, എകെ ബാലൻ, തോമസ് ഐസക്, ജി സുധാകരൻ എന്നി നാല് മന്ത്രിമാർ വീണ്ടും മത്സരിക്കുന്നതിൽ സിപിഎമ്മിൽ എതിർപ്പ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് എതിർപ്പുയർന്നത്. മത്സരിക്കുന്നതിൽ രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നാണ് നിർദേശം.
സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നാളെയൊടെ ധാരണയാകും. എൽഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ എടുക്കേണ്ട അന്തിമ നിലപാടും സിപിഎം നേതൃത്വം തീരുമാനിക്കും.