Kerala NewsLatest NewsPolitics

ഇനിയെങ്കിലും മോശം പാര്‍ട്ടിയിലെ നല്ലവനെന്ന് സുരേഷ് ഗോപിയെ വിളിക്കരുത്; ആര്‍ ജെ സലീമിന്റെ കുറിപ്പ്

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപിയുടെ മൊഴി രേഖപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ താരത്തെ അധിക്ഷേപിച്ച്‌ ആര്‍.ജെ സലിം.കൊടകര കുഴല്‍പ്പണ കേസിനും ഇയാളുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് കേള്‍ക്കുന്നുവെന്നും വാര്‍ത്ത സത്യമാണെങ്കിലും അല്ലെങ്കിലും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തിയിലും ശരീരഭാഷയിലും മാറ്റമൊന്നും വരാന്‍ പോകുന്നില്ലെന്നും ആര്‍.ജെ സലിം കുറിച്ചു. കൊടകര കേസ് ശരിയായാലും മോദി ഒന്നുമറിയാത്ത സന്യാസിയാണെന്നു തന്നെ ഇയാള്‍ വാദിക്കുമെന്നും ചിലപ്പോ മോദിക്ക് വേണ്ടി ചാവേറാവാനും തയ്യാറാവുമെന്നും സലിം ആരോപിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്‌ഗോപിയുടെ തൃശൂരിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ധര്‍മ്മരാജന്‍ എത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചില വിവരങ്ങള്‍ ചോദിച്ചറിയാനാണ് അന്വേഷണ സംഘം നടന്റെ മൊഴിയെടുക്കുന്നത്. ഇനിയെങ്കിലും ‘മോശം പാര്‍ട്ടിയിലെ നല്ല വ്യക്തിയാണ് സുരേഷ് ഗോപി’ എന്നുള്ള വിളി നിര്‍ത്തണമെന്നാണ് ആര്‍.ജെ സലിം ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെടുന്നത്.

ആര്‍.ജെ സലീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബീജേപ്പിക്കാര്‍ക്കിടയില്‍ അവരെപ്പോലും നാണിപ്പിക്കുന്ന വര്‍ഗീയത പറഞ്ഞാണ് സുരേഷ് ഗോപി പ്രചാരണം നടത്തിയത്. എന്തിനും ഏതിനും മതം പറഞ്ഞും, അയ്യപ്പന്റെ പേരില്‍ വികാരം ഇളക്കിയും കളിക്കാവുന്ന സകല നാറിയ കളിയും കളിച്ചു. ഇതേ കാര്യത്തിന് തൊട്ടു മുന്നത്തെ ലോക്സഭാ ഇലക്ഷനു കമ്മീഷന്റെ വാണിംഗ് വരെ കിട്ടിയ മൊതലാണ്. ഇയാളുടെ ശരീര ഭാഷ, മട്ട്, പെരുമാറ്റം എന്നിവയെല്ലാം ഒരു ഫ്യുഡല്‍ മാടമ്ബിയുടെതാണ്. സിനിമയില്‍ ചെയ്ത വേഷങ്ങളുടെ ഹാങ്ങോവറില്‍ മറ്റുള്ളവരോട് പെരുമാറുന്ന അല്‍പ്പന്‍.

കേരളം കൊടുത്ത ഭക്ഷ്യ കിറ്റ് കേന്ദ്രത്തിന്റേതാണ് എന്ന പച്ചക്കള്ളം ഇയാള്‍ എത്രയോ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. മോദിയുടെ അടിമയാകാന്‍ തയ്യാറെന്നു പറയുന്ന നിലവാരത്തിലേക്ക് കൂപ്പു കുത്തിയ രാഷ്ട്രീയ മാലിന്യം. അടുത്ത ജന്മത്തില്‍ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണമെന്നു പറയുന്ന സവര്‍ണ്ണ കോമാളി. ആദര്‍ശത്തിനെപ്പറ്റി സംസാരിക്കുകയും ഒരു നാണവുമില്ലാതെ ടാക്‌സ് വെട്ടിക്കുകയും ചെയ്യുന്ന ഹിപ്പോക്രിറ്റ്.
ഇപ്പൊ കേള്‍ക്കുന്നു കൊടകര കുഴല്‍പ്പണ കേസിനും ഇയാളുടെ ഓഫീസുമായി ബന്ധമുണ്ടെന്ന്. അത് ശരിയായാലും ഇല്ലെങ്കിലും പ്രത്യേകിച്ചു മാറ്റമൊന്നും വരാനില്ല. ഇനി ശരി ആയാല്‍ തന്നെ അപ്പോഴും മോഡി ഒന്നുമറിയാത്ത സന്യാസിയാണെന്നു തന്നെ ഇയാള്‍ വാദിക്കും. ചിലപ്പോ മോദിക്ക് വേണ്ടി ചാവേറാവാനും തയ്യാറാവും. ഇനി നിഷ്പക്ഷരോടാണ്,
ഇനിയെങ്കിലും മോശം പാര്‍ട്ടിയിലെ നല്ല വ്യക്തിയാണ് സുരേഷ് ഗോപി എന്നുള്ള ആ വിളിയുണ്ടല്ലോ.. അതൊന്നു നിര്‍ത്തണം. അപേക്ഷയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button