BusinessCrimeKerala NewsLatest NewsLaw,

10 മുടക്കിയാല്‍ 5000 കിട്ടും വലയില്‍ കുടുങ്ങി സമാന്തര ലോട്ടറി സംഘം

പാലക്കാട് : ചെര്‍പ്പുളശ്ശേരിയില്‍ അഞ്ചംഗ അംഗ ലോട്ടറി ചൂതാട്ട സംഘത്തെ പൊലീസ് പിടിക്കൂടി.പിടിയിലായത് പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ അഞ്ചംഗ അംഗ ലോട്ടറി ചൂതാട്ട സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.കുറ്റിക്കോട് സ്വദേശി ആലാച്ചിയില്‍ മുഹമ്മദ് ഷഫീഖ് , നെല്ലായ സ്വദേശി കൊടിയില്‍ അക്ബര്‍ അലി , പന്നിയംകുര്‍ശ്ശി സ്വദേശികളായ പുത്തന്‍വീട്ടില്‍ മനോജ് , പടിഞ്ഞാറേപ്പാട്ട് മനോജ് , ചെര്‍പ്പുളശ്ശേരി സ്വദേശി തെക്കെ കൂട്ടാനത്ത് വിനോദ് എന്നിവരാണ്.

പാലക്കാട് ജില്ലയില്‍ പേപ്പറില്‍ നമ്പറെഴുതി നല്‍കിയുള്ള സമാന്തര ലോട്ടറി തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള വിവിവരങ്ങള്‍ മുമ്പ് പലതവണ പുറത്ത് വന്നിട്ടുള്ളതാണ് .സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ കേരള സംസ്ഥാന ലോട്ടറി, അന്യസംസ്ഥാന ലോട്ടറികളായ കുയില്‍, ഡിയര്‍, നാഗാലാന്റ് ലോട്ടറി എന്നിവയുടെ ഫലം വരുന്ന ദിവസങ്ങളില്‍ അവസാനത്തെ മൂന്ന് അക്കങ്ങള്‍ ആവശ്യമുള്ളവര്‍ പ്രവചിക്കുകയാണ് ചെയ്യുന്നത്.

അതേസമയം ഈ സംഘം ഒരു പ്രവചനത്തിന് 10 രൂപയാണ് ഈടാക്കുന്നത്.ഒരാള്‍ക്ക് 10 രൂപയുടെ എത്ര പ്രവചനം വേണമെങ്കിലും നടത്താം. ഇങ്ങനെ പ്രവചനം നടത്തുന്ന ലോട്ടറികളുടെ ഫലം കൃത്യമായാല്‍ ഒന്നാം സമ്മാനത്തിന് 5000 രൂപയും, രണ്ടാം സമ്മാനത്തിന് 250 രൂപയും, മൂന്നാം സമ്മാനത്തിന് 100 രൂപയുമാണ് പ്രതിഫലം നല്‍കുന്നത് .നിലവില്‍ ഈ തട്ടിപ്പിലൂടെ സംസ്ഥാന ലോട്ടറിയെ തകര്‍ക്കാനുള്ള സാധ്യത ഏറിക്കൊണ്ട് ഇരിക്കുകയാണ് .ഇത്തരത്തില്‍ സമാന്തര ലോട്ടറി ഇടപാട് വര്‍ദ്ധിച്ചാല്‍ ആരും തന്നെ സംസ്ഥാന ലോട്ടറി എടുക്കാത്ത അവസ്ഥയാകും ഉണ്ടാവുക.

40 രൂപക്ക് കേരള ലോട്ടറി എടുക്കുന്നതിന് പകരം ഈ ചൂതാട്ട രീതിയിലൂടെ നാല് നമ്പര്‍ പ്രവചിക്കാനാകും. ഇതിയിലൂടെ സംസ്ഥാന സര്‍ക്കാരിനും, ലോട്ടറി ഏജന്‍സികള്‍ക്കും വന്‍ സാമ്പത്തിക നഷ്ഠമാണ് ഉണ്ടാവുക.ടൗണിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ചെര്‍പ്പുളശ്ശേരി സി ഐ സുജിത് എമ്മിന്റെ നേതൃത്വത്തിലുള്ള സംഘംപ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button