എല്‍ഡിഎഫ് അധികാരത്തിലേറുമ്പോള്‍ മെട്രോമാന്‍ ബിജെപിയെ രക്ഷിക്കും, സര്‍വേഫലം പുറത്ത്

തിരുവനന്തപുരം: എല്‍ ഡി എഫിന് ഭരണത്തുടര്‍ച്ചയെന്ന് സമ്മതിച്ച് ടെലിവിഷന്‍ സര്‍വ്വേകള്‍ പുറത്ത്. ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസും നടത്തിയ അഭിപ്രായസര്‍വ്വേകള്‍ ഒരുപോലെ എല്‍ ഡി എഫിന്റെ വിജയംപ്രവചിക്കുന്നു. എല്‍ ഡി എഫിന് 78 സീറ്റുകള്‍ വരേയും യു ഡി എഫിന് 65 സീറ്റുകള്‍ വരേയുമാണ് ഏഷ്യാനെറ്റ് പ്രവചിക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നേട്ടമെന്ന് പ്രീ-പോള്‍ സര്‍വ്വേ ഫലം പറയുന്നു .
‘മെട്രോമാന്‍’ ഇ.ശ്രീധരന്‍ ബിജെപിയില്‍ അംഗമാകാന്‍ തീരുമാനിച്ചത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ഗുണകരമായി ഭവിക്കുമെന്നാണ് സ്വകാര്യ മലയാളം വാര്‍ത്താചാനല്‍ പുറത്തുവിട്ട പ്രീ-പോള്‍ സര്‍വ്വേ ഫലം. ബിജെപിയിലെ ഇ. ശ്രീധരന്റെ സാന്നിദ്ധ്യം പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
തന്നെപ്പോലെ മികച്ച പ്രതിച്ഛായ ഉള്ളയാള്‍ ബിജെപിയുടെ ഭാഗമാകുമ്ബോള്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേയ്ക്ക് വരുമെന്നും അത് പാര്‍ട്ടിയെ ഏറെ സഹായിക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ ശരിവെയ്ക്കുന്ന തരത്തിലാണ് 44 ശതമാനം പേര്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ഗുണപരമായി ഉപയോഗിയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും സൂചനകള്‍ വന്നിരുന്നു.
മറ്റൊരു മലയാള വാര്‍ത്താ ചാനല്‍ നടത്തിയ സര്‍വ്വേയില്‍ കോവിഡിന് ശേഷമുള്ള സാമ്ബത്തിക സ്ഥിതിയെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുക എല്‍ഡിഎഫിനാണെന്നും കൂടുതല്‍ പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. കോവിഡാനന്തര സാമ്ബത്തിക സാഹചര്യം എല്‍ഡിഎഫിന് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ചാനലിന്റെ സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേര്‍ പറയുന്നു.
അതേസമയം ഈ സാഹചര്യം യുഡിഎഫിന് നന്നായി കൈകാര്യം ചെയ്യാന്‍ സാധിയ്ക്കുമെന്ന് പറയുന്നത് 35 ശതമാനം പേരാണ്. കോവിഡ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളും മറ്റുമാണ് ഇടതുപക്ഷത്തെ കൂടുതല്‍ പേര്‍ അനുകൂലിക്കാന്‍ കാരണമായതെന്നാണ് അനുമാനം.