ജോര്‍ജിയ: തങ്ങളെ കൂടാതെ വീട്ടില്‍ മറ്റൊരു കുടുംബം കൂടി താമസിക്കുന്നു എന്ന വിവരം അറിഞ്ഞതിലെ ഞെട്ടലിലാണ് വീട്ടുകാര്‍ .തന്റെ വീട്ടില്‍ അതിഥികളായി 18 അംഗങ്ങളുള്ള പാമ്പിന്‍ കൂട്ടം കാലങ്ങളായി താമസ്സിക്കുന്നുണ്ടെന്ന് ഈ ഇടയ്ക്കാണ് വീട്ടുകാരിയായ ട്രിഷ് വില്‍ഷര്‍ അറിഞ്ഞത്.
ട്രിഷ് വില്‍ഷര്‍ എന്ന യുവതിയാണ് കിടപ്പു മുറിയുടെ തറയില്‍ ആദ്യം ഒരു പാമ്പിനെ കണ്ടത്. തൊട്ടുപിന്നാലെ മറ്റൊരു പാമ്പിനെയും കണ്ടതോടെ ഇവര്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഭര്‍ത്താവ് മുറി പരിശോധനയില്‍ കട്ടിലിനടിയില്‍ നിന്ന് വിഷമില്ലാത്തയിനം ഗാര്‍ട്ടര്‍ പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തുകയായിരുന്നു.
വിഷമില്ലാത്തയിനം ഗാര്‍ട്ടര്‍ പാമ്പുകളെയാണ് പിടികൂടിയത്. വിഷമില്ലാത്ത പാമ്പുകളെ ജോര്‍ജിയയില്‍ കൊല്ലുന്നത് ശിക്ഷാര്‍ഹമായതുകൊണ്ട് പാമ്പുകളെ പിടികൂടി ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി തുറന്നുവിട്ടു.
പാമ്പ് പിടുത്ത വിദഗ്ധന്റെ സഹായത്തോടെ കൂടുതല്‍ പാമ്പുകളുണ്ടോയെന്നറിയാന്‍ ശ്രമിച്ചെങ്കിലും മറ്റു പാമ്പുകളെയൊന്നും വീടിനുള്ളില്‍ നിന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. ട്രിഷ് വില്‍ഷര്‍ തന്നെ സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു