Kerala NewsLatest News
കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തില്‍ എത്തും, മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കേരളത്തില്‍ എത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. ഇന്ന് ഉച്ചയോടെ അദ്ദേഹം തിരുവനന്തപുരത്ത് എത്തും.
എച്ച്എല്‍എല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. കേന്ദ്രസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. കൊവിഡ് വാക്‌സീന്‍ എടുത്തവരിലെ രോഗബാധ പ്രത്യേകം കണക്കെടുക്കാന്‍ നേരത്തെ സന്ദര്‍ശിച്ച കേന്ദ്രസംഘം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.