എറണാകുളത്ത് കോവിഡ് ബാധിച്ച ഒൻപത് രോഗികൾ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ.

സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ മാത്രം കോവിഡ് ബാധിച്ച ഒൻപത് രോഗികൾ അത്യാസന്ന നിലയിൽ ഐ സി യു വിൽ ചികിത്സയിൽ കഴിയുന്നു. 53 വയസുള്ള ഈമാസം 13 നു കോവിഡ് സ്ഥിരീകരിച്ച ആലുവ കുന്നുകര സ്വദേശിനി ന്യൂമോണിയ ബാധിച്ചു ഗുരുതരമായി തുടരുകയാണ്. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
എറണാകുളം മെഡിക്കൽ സെന്ററിൽ നിന്നും കോവിഡ് സ്ഥിരീകരിച്ച 60 വയസുള്ള എളമക്കര സ്വദേശി കോവിഡ് ന്യൂമോണിയ ബാധിച്ചു ഐസിയുവിൽ ഗുരുതരമായി കഴിയുന്നു. ശ്വാസതടസസം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ച 70 വയസുള്ള ഇടപ്പള്ളി സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു,കോവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു.
64 വയസുള്ള ആലുവ സ്വാദേശിനി ന്യൂമോണിയ ബാധിച്ചു ഗുരുതരമായി തുടരുന്നു , കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഈമാസം 16 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
54 വയസുള്ള മൂത്തകുന്നം സ്വദേശിനി ക്യാൻസർ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കോവിഡ് സ്റ്റീരികരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിൽ തിങ്കളാഴ്ച പ്രവേശിപ്പിച്ചു, നില ഗുരുതരമാണ്.
ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് 27 നു മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്ത 71 വയസുള്ള കൊടുങ്ങലൂർ സ്വദേശിനി ഗുരുതരമായി കഴിയുന്നു. അമിത രക്ത സമ്മർദ്ദവും ആസ്ത്മ രോഗവും അവസ്ഥ ഗുരുതരമാകാൻ കാരണമായിട്ടുണ്ട്.
64 വയസുള്ള പള്ളുരുത്തി സ്വദേശി ശ്വാസകോശ അർബുദത്തെ തുടർന്ന് ഗുരുതരമായി കഴിയുന്നു. കോവിഡ് പോസിറ്റീവാണ്. 84 വയസുള്ള ചേർത്തല സ്വദേശി കോവിഡ് നുമോണിയ മൂലം ഗുരുതരമായി കഴിയുന്നു. തൃക്കാക്കര കരുണാലയത്തിൽ നിന്നും വന്ന 64 വയസുകാരിക്ക് ശ്വാസതടസം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ,കോവിഡ് പോസിറ്റീവാണ്.