Latest News
രാജ്യത്ത് 40,120 പേര്‍ക്ക് കൊവിഡ്, 585 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 2.04 %
ദില്ലി: 24 മണിക്കൂറിനിടെ രാജ്യത്ത് 40,120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 585 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ്് മരണം 4,30,254 ആയി.
2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേരാണ് ചികിത്സയിലുളളത്്. ഇതുവരെ 3,13,02,345 പേര്‍ രോഗമുക്തി നേടി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. കഴിഞ്ഞ ദിവസം 21,445 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് എറ്റവും കൂടുതല്‍ പുതിയ രോഗികള്‍.