CovidKerala NewsLatest News
കുട്ടികള്‍ക്കും അടുത്ത മാസം വാക്‌സിന്‍ നല്‍കാന്‍ സാധ്യത
ന്യൂഡല്‍ഹി: കുട്ടികള്‍ക്കും അടുത്ത മാസം വാക്‌സിന്‍ നല്‍കാന്‍ സാധ്യത. പതിനെട്ട് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചാല്‍ 2-18 പ്രായക്കാര്‍ക്ക് നല്‍കാവുന്ന ആദ്യ വാക്‌സിനാകും കൊവാക്‌സിനെന്ന് ഭാരത് ബയോടെക്ക് എം.ഡി. കൃഷ്ണ എല്ല പറഞ്ഞു.
അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന്റെ അനുമതി ലഭിച്ചാല്‍ കുത്തിവയ്പ് തുടങ്ങാം. കുട്ടികള്‍ക്കുവേണ്ടിയുള്ള സൈഡസ് കാഡില കമ്പനിയുടെ വാക്‌സിനായ സൈക്കോവ് വിയുടെ പരീക്ഷണം അവസാനഘട്ടത്തിലാണ്. കൊവാക്‌സിന്റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായി.