കേരളത്തില്‍ 21890 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളില്‍
സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 28 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം ബാധിച്ചവരുടെ എണ്ണത്തിലെ കുറവ് ആശ്വാസത്തിന്റെ സൂചനയല്ലെന്നും ഇന്നലെ അവധിയായതിനാല്‍ ടെസ്റ്റിങ് കുറഞ്ഞതാണ് അതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 22.71 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് 318 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിച്ചു. “മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കരുത്തേകാനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. 318 ഫിലിപ്സ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി ജെഎഫ്കെ എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങി” കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3.52 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 1.73 കോടിയായി ഉയര്‍ന്നു. 28 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 2,812 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത്. ആകെ മരണനിരക്ക് 1.95 ലക്ഷമായി വര്‍ദ്ധിച്ചു.
കര്‍ണാടകയില്‍ അടുത്ത 14 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചോവ്വാഴ്ച രാത്രി 9 മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി വൈ.എസ്.യെഡിയൂരപ്പ പറഞ്ഞു. പൊതുഗതാഗതത്തിന് അനുമതിയില്ല. രാവിലെ ആറ് മുതല്‍ പത്ത് വരെ മാത്രമാണ് ആവശ്യ സേവനങ്ങള്‍ക്കുള്ള സമയം
ഓക്സിജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനായി തമിഴ്നാട് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കും. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകകക്ഷിയോഗത്തിലാണ് തീരുമാനം. പ്ലാന്റ് തുറക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയേയും രൂപികരിച്ചിട്ടുണ്ട്. അടുത്ത നാല് മാസത്തേക്കാണ് ഓക്സിജന്‍ ഉത്പാദനം പ്ലാന്റില്‍ നടത്തുക