കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡിസിവറിന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡിസിവറിന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.. രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെ റെംഡിസിവറിന്റേയും മരുന്നുഘടകങ്ങളുടെയും കയറ്റുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
റെംഡിസിവര്‍ ഉത്‌പാദിപ്പിക്കുന്ന തദ്ദേശ മരുന്ന് കമ്ബനികള്‍, അവരുടെ വെബ്‌സൈറ്റില്‍ സ്‌റ്റോക്കിസ്റ്റുകളുടെയും വിതരണക്കാരുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കണം. സ്റ്റോക്ക് പരിശോധിച്ച് പൂഴ്ത്തിവെയ്പ് ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
രോഗികള്‍ വര്‍ദ്ധിത്തുന്ന പശ്ചാത്തലത്തില്‍ റെംഡിസിവറിന്റെ ആവശ്യകത കൂടുതല്‍ വേണ്ടിവരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. തദ്ദേശ മരുന്ന് കമ്ബനികളുമായി ബന്ധപ്പെട്ട് റെംഡിസിവറിന്റെ ഉത്‌പാദനം വര്‍ധിപ്പിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.