കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ സ്‌പർശിക്കാതെ തന്നെ മതപരമായ ചടങ്ങുകൾ നടത്താൻ സർക്കാർ അനുമതി നൽകി.

തിരുവനന്തപുരം / കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മറവു ചെയ്യുന്നത് സംബന്ധിച്ചു പുതിയ നിർദേശങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കി. രോഗബാധ സംശയിച്ചുളള മരണ മായാലും മൃതദേഹം വിട്ടുനൽകാൻ കാലതാമസം ഉണ്ടാകരുതെന്നും, സ്രവം പരിശോധനയ്‌ക്ക് എടുത്ത ശേഷം പ്രോട്ടോകോൾ പാലിച്ച് സംസ്‌കരിക്കാൻ നിർദേശം നൽകി മൃതദേഹം വിട്ടു നൽകണമെ ന്നുമാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുള്ളത്.
മൃതദേഹത്തിൽ സ്‌പർശിക്കാതെ തന്നെ മതപരമായ ചടങ്ങുകൾ നട ത്താൻ സർക്കാർ അനുമതി നൽകി. ചിതാഭസ്‌മം ശേഖരിക്കാനും ഇനി അനുവാദമുണ്ട്. അജ്ഞാതരായ കൊവിഡ് രോഗികൾ മരിച്ചാലോ മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയാറാകാതിരി ക്കുകയോ ചെയ്‌താൽ കൃത്യമായ നടപടി സ്വീകരിച്ച ശേഷം മരിച്ച ആളുടെ മതവിശ്വാസ പ്രകാരമുളള സംസ്‌കാര ചടങ്ങുകൾ നടത്താ മെന്നും പുതിയ നിർദേശത്തിൽ പറയുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം എംബാം ചെയ്യാൻ അനുവദിക്കില്ല. കൊവിഡ് ബാധിച്ചുളള മരണങ്ങളിൽ പോസ്റ്റുമോർട്ടം കഴിവതും ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം ചെയ്യുക യാണെങ്കിൽ അണുബാധ നിയന്ത്രണത്തിൽ പരിശീലനം നേടിയ ഫോറൻസിക് ഡോക്‌ടർമാർ ആണ് ചെയ്യേണ്ടത്. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്കോ സംസ്ഥാനത്തിന് പുറത്തോ മൃതദേഹം കൊണ്ടുപോകേണ്ടി വന്നാൽ ആശുപത്രി അധികൃതർ മരണ സർട്ടി ഫിക്കറ്റ് നൽകണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദേ ശത്തിൽ പറഞ്ഞിരിക്കുന്നു.