Kerala NewsNational
കൊവിഡിലും കുതിച്ച് ഇന്ത്യ: മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജിഡിപി വളര്‍ച്ച, ചൈനയടക്കം പിന്നില്‍!
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങള്‍ അയയുകയും ചെയ്‌തതോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളര്‍ച്ച നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ കുതിച്ചുകയറിയത് പുത്തന്‍ ഉയരമായ 20.1 ശതമാനത്തിലേക്ക്. കൊവിഡും കര്‍ശനമായ ദേശീയ അടച്ചിടലും മൂലം 2020ലെ സമാനപാദത്തില്‍ വളര്‍ച്ച നെഗറ്റീവ് 24.4 ശതമാനമെന്ന നാണക്കേടിലേക്ക് കൂപ്പുകുത്തിയിരുന്നു.
1990 മുതലാണ് ഇന്ത്യ ത്രൈമാസ വളര്‍ച്ചാക്കണക്ക് പുറത്തുവിട്ടു തുടങ്ങിയത്. അതുപ്രകാരം, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ജി.ഡി.പി വളര്‍ച്ചയാണ് ഇക്കുറി ജൂണ്‍പാദത്തിലേത്. മികച്ച നേട്ടവുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്ബദ്‌വ്യവസ്ഥയെന്ന പട്ടവും ഇന്ത്യ നിലനിറുത്തി. ചൈന, അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി എന്നിവയെല്ലാം ഇന്ത്യയ്ക്ക് പിന്നിലാണ്.