Latest NewsNationalUncategorized
കൊറോണ വർധനവ്; ഡെൽഹിയിലെ മുഴുവൻ സ്‌കൂളുകളും കോളേജുകളും അടച്ചു
ന്യൂ ഡെൽഹി: കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ സാഹചര്യത്തിൽ ഡെൽഹിയിലെ മുഴുവൻ സ്‌കൂളുകളും കോളേജുകളും അടച്ചു. ഇനി ഒരുത്തരവ് ഉണ്ടാകും വരെ തുറക്കില്ലെന്ന് ഡെൽഹി സർക്കാർ അറിയിച്ചു.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണയോഴികെയുള്ള മറ്റ് ചികത്സകൾ നിർത്തിവച്ചതായി ഡെൽഹി രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതർ അറിയിച്ചു.
കൊറോണയിൽ ഇന്നും റെക്കോർഡ് വ്യാപനമാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ രാജ്യത്ത് 131968 പേർക്ക് രോഗം ബാധിച്ചു. 780 പേർ മരിച്ചു. ചികിത്സയിലുള്ളവർ 979608. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.