CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNews
സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചു.

കൊച്ചി / അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂർ കെ ജി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചു. ജീവന്‍ നിലനിര്‍ത്താന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലന്‍സിൽ, ബുധനാഴ്ച വൈകിട്ട് 8 മണിയോടെയാണ് ഷാനവാസിനെ ആസ്റ്ററിൽ എത്തിക്കുന്നത്. വാളയാർ, പാലിയേക്കര, അങ്കമാലി വഴി ആംബുലൻസ് കൊച്ചിയിൽ എത്തുന്നതിനു ഷാനവാസിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിയിരുന്നു ഷാനവാസ്. സ്ഥിതി ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു.