Latest NewsNationalUncategorized

കൊറോണ വാക്‌സിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ വാക്‌സിനെടുക്കാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. ഗ്രാമീണ മേഖലകളിൽ കൊറോണ വാക്‌സിൻ രജിസ്‌ട്രേഷന് ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയത്.

18 വയസിന് മുകളിലുള്ള ആർക്കും നേരിട്ട് കൊറോണ വാക്‌സിനേഷൻ സെൻററിലെത്തി അവിടെ വച്ച്‌ രജിസ്റ്റർ ചെയ്ത് കൊറോണ വാക്‌സിനെടുക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള കൊറോണ വാക്‌സിൻ രജിസ്‌ട്രേഷനെ ‘വാക്ക് ഇൻ’ രജിസ്‌ട്രേഷൻ എന്ന പേരിലാണ് കണക്കാകുക.

കൊറോണ വാക്‌സിന്റെ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള ഒരു വഴി മാത്രമാണ്.
കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ ഗ്രാമമേഖലകളിലും മറ്റും ആരംഭിക്കുമ്ബോൾ അവിടങ്ങളിലെ ജനങ്ങൾക്ക് നേരിട്ട് അവിടെയെത്തി വാക്‌സിനെടുക്കാം. കൂടാതെ 1075 എന്ന ഹെൽപ്പ് ലൈൻ നമ്ബറിൽ വിളിച്ചും കൊറോണ വാക്‌സിന് രജിസ്റ്റർ ചെയ്യാം.

ഗ്രാമപ്രദേശങ്ങളിലെ കൊറോണ വാക്‌സിൻ രജിസ്‌ട്രേഷൻ കൂടുതൽ ഊർജിതമാക്കാനാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. അതേസമയം രാജ്യത്ത് കൊറോണ വാക്‌സിന്റെ ലഭ്യതയിൽ നിരവധി സംസ്ഥാനങ്ങളിൽ പ്രതിസന്ധി നേരിടുന്നതിനാൽ ഇത്തരത്തിലൊരു തീരുമാനത്തിന്റെ പ്രായോഗികത പല സംസ്ഥാനങ്ങളിലും പ്രശ്‌നത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button